ദോഹ: അമിതമായി ഭക്ഷണം കഴിക്കുന്നത് റമദാനിലും നല്ലതല്ലെന്ന് വിദഗ്ധർ. റമദാനിലെ രാത്രികളിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് സ്ലീപ് ഡിസോർഡർ രോഗത്തിലേക്ക് നയിക്കുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ പൾമണോളജി ആൻഡ് സ്ലീപ് ഡിസോർഡർ കൺസൽട്ടൻറ് ഡോ. ഐഷ ഹുസൈൻ അൽ അദബ് പറഞ്ഞു.
റമദാനിലെ ഭക്ഷ്യവിഭവങ്ങളിൽ അധികവും ൈഫ്ര ചെയ്തതും പഞ്ചസാരയുടെ അളവ് കൂടിയതുമായിരിക്കും. ആളുകൾ ഒത്തുചേരുന്നത് പലപ്പോഴും ആഘോഷമായി മാറും. ഭക്ഷണത്തിെൻറ അളവും വിഭവങ്ങളും ഇതിനാൽ വർധിക്കും. കരുതലോടെയും വളരെ കുറച്ചും ആവശ്യമായത് മാത്രവും ഭക്ഷിക്കണം. എല്ലാ കാര്യത്തിലും ഇതാണ് നല്ലത്. നല്ല ഉറക്കം ലഭിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിൽ പെട്ടതാണെന്ന് മിതമായ ഭക്ഷണം കഴിക്കൽ എന്നും അവർ ചൂണ്ടിക്കാട്ടി